Quantcast

മീഡിയവൺ വിധി ചരിത്രപരം: കേരള മീഡിയ അക്കാദമി

മീഡിയവൺ ലൈസൻസ് പുതുക്കാൻ നിർദേശിക്കുന്ന വിധിന്യായത്തിലെ ഓരോ വാചകവും ഭരണകൂടത്തിന്റെ ഏകാധിപത്യ കരചരണങ്ങളെ അരിയുന്നതാണെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    5 April 2023 10:22 AM GMT

Kerala Media academy welcomes Mediaone ban lift verdict
X

Kerala Media academy

കൊച്ചി: മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രിംകോടതിയുടെ ചരിത്രപരമായ വിധി ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് ജീവശ്വാസം നൽകുന്നതാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു പറഞ്ഞു. ചാനൽ ലൈസൻസ് പുതുക്കാൻ നിർദേശിക്കുന്ന വിധിന്യായത്തിലെ ഓരോ വാചകവും ഭരണകൂടത്തിന്റെ ഏകാധിപത്യ കരചരണങ്ങളെ അരിയുന്നതാണ്. ഇതിന്റെ വിലയറിഞ്ഞ് പ്രവർത്തിക്കാനുള്ള ധീരതയും ആർജ്ജവവുമാണ് മാധ്യമങ്ങൾക്ക് പൊതുവിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണകൂടത്തിന് ഹിതകരമല്ലാത്ത വസ്തുതാപരമായ റിപ്പോർട്ടോ അന്വേഷണമോ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾ ഭയപ്പെടുന്നുണ്ട്. ഈ ഘട്ടത്തിൽ നേരറിയിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെ ദേശസുരക്ഷയുടെ പേരിൽ തടയാൻ പാടില്ല എന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രധാനമാണ്. ഭരണകൂട നയങ്ങൾക്കെതിരെ വിമർശനാത്മക നിലപാട് മാധ്യമങ്ങൾ സ്വീകരിക്കുന്നതിന് നിയമപരമായ പരിരക്ഷ കോടതി ഉറപ്പു നൽകുന്നു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സുപ്രിംകോടതി അടിവരയിടുമ്പോൾ ആ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്താൻ മാധ്യമങ്ങളും അതിനൊത്തു മാറണമെന്നും അക്കാദമി ചെയർമാൻ പറഞ്ഞു.

TAGS :

Next Story