Quantcast

കേരള എം.പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചു

എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്.

MediaOne Logo

Web Desk

  • Published:

    3 July 2021 3:29 PM GMT

കേരള എം.പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചു
X

ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്.

എം.പിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. എം.പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ എം.പിമാരുടെ സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് കലക്ടറുടെ വിശദീകരണം.

TAGS :

Next Story