Quantcast

മുനമ്പം വഖഫ് ഭൂമി തന്നെ: കേരള മുസ്‌ലിം ജമാഅത്ത്

‘പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശുദ്ധ അസംബന്ധം’

MediaOne Logo

Web Desk

  • Published:

    3 Dec 2024 4:43 PM GMT

Kerala Muslil Jamaath on Karnataka high court verdict
X

കോഴിക്കോട്: ചിലർ വിവാദമാക്കാൻ ശ്രമിക്കുന്ന മുനമ്പത്തെ ഭൂമി, വഖഫ് ഭൂമി തന്നെയാണെന്നും അല്ലെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശുദ്ധ അസംബന്ധവും അബദ്ധജഡിലവുമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മതനിയമങ്ങൾ അറിവില്ലാത്ത രാഷ്ട്രീയ നേതാക്കൾ വിശദീകരിക്കരുതെന്നും, മത നിയമങ്ങളിൽ ഇടപെടുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കമ്മിറ്റി പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിന് വ്യക്തമായ രേഖയുണ്ട്. 1971ൽ കോടതി അത് കൃത്യമായി പറഞ്ഞതാണ്. 2115 / 1950 നമ്പർ ആധാരപ്രകാരം മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളജിന് നൽകിയത് വഖഫ് ആയിട്ടാണ്. കേരള വഖഫ് ബോർഡും ഇത് അംഗീകരിച്ചതാണ്.

രേഖകൾ ഭൂമി വഖഫാണെന്ന് സംസാരിക്കുമ്പോൾ ഉത്തരവാദപ്പെട്ടവർ അതിനെതിരെ സംസാരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കൃത്യമായി പഠിക്കാതെ മതകാര്യങ്ങൾ പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.

വഖഫ് ഭൂമി മത നിയമപ്രകാരം സംരക്ഷിക്കുന്നതിൽ ഫാറൂഖ് കോളജ് കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. വഖഫ് ഭൂമി വിൽക്കാൻ പാടില്ലെന്ന മത നിയമവും വഖഫ് ആക്ടും ലംഘിച്ചതാരാണെന്ന് കണ്ടുപിടിച്ച് അവർക്കെതിരെ നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണം. കഥയറിയാതെ സ്ഥലം വാങ്ങി വഞ്ചിതരായവരെ കണ്ടെത്തി പുനരധിവാസത്തിന് നേതൃത്വം നൽകാൻ സർക്കാർ തയാറാകണം. ഇതിനായുള്ള എല്ലാ ശ്രമങ്ങൾക്കും കേരള മുസ്‌ലിം ജമാഅത്തിന്റെ പിന്തുണയുണ്ടാകുമെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

യോഗത്തിൽ സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി സെയ്തലവി, മജീദ് കക്കാട്, മുസ്തഫ കോഡൂർ , സുലൈമാൻ സഖാഫി മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

TAGS :

Next Story