Quantcast

ആരാധനാലയങ്ങളിലെ നിയന്ത്രണം; കലക്ടറുടെ ഉത്തരവ് പുന: പരിശോധിക്കണമെന്ന് സമസ്തയും കേരള മുസ്‍ലിം ജമാഅത്തും

മലപ്പുറം ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ച് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നതിന് കലക്ടര്‍ വിലക്കേർപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-04-23 11:24:14.0

Published:

23 April 2021 10:58 AM GMT

ആരാധനാലയങ്ങളിലെ നിയന്ത്രണം; കലക്ടറുടെ ഉത്തരവ് പുന: പരിശോധിക്കണമെന്ന് സമസ്തയും കേരള മുസ്‍ലിം  ജമാഅത്തും
X

ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കലക്ടറുടെ ഉത്തരവ് പുന: പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്ലിം ജമാഅത്തും. മലപ്പുറം ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഉൾപ്പെടെ അഞ്ച് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നതിന് കലക്ടര്‍ വിലക്കേർപ്പെടുത്തിയിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനമെന്നാണ് കലക്ടറുടെ വാർത്താ കുറിപ്പ്.

കോവിഡ് വ്യാപന പശ്ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി വിശ്വാസികൾ എത്തുന്നത്. നേരത്തെ സർക്കാർ പ്രഖ്യാപിച്ച രാത്രി 9 മണി സമയത്തേക്ക് ആരാധനാ കർമ്മങ്ങൾ വേഗത്തിലാക്കി സമയനിഷ്ഠ പാലിച്ചുമാണ് കർമ്മങ്ങൾ നടത്തുന്നത്. ഇങ്ങിനെയിരിക്കെ വേണ്ടത്ര കൂടിയാലോചനയും മറ്റുമില്ലാതെ ജില്ലയിലെ എല്ലായിടത്തും ആരാധനാലയങ്ങൾ ഒട്ടും തന്നെ പ്രവർത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണെന്നും അതിനാൽ കടുത്ത നിയന്ത്രണം പുന:പ്പരിശോധിക്കേണ്ടതാണ്. ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹ്യാകലം പാലിച്ച് കഴിയാവുന്നത്ര ആളുകൾക്കും ചെറിയ പള്ളികളിൽ ഇതേ മാനദണ്ഡപ്രകാരം ഏറ്റവും ചുരുങ്ങിയത് 40 ആൾക്കെങ്കിലും ആരാധനകളിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി കലക്ടറോടാവശ്യപ്പെട്ടു നിവേദനം നൽകി.

മലപ്പുറം ജില്ലാ കലക്ടരുടെ തീരുമാനം അടിയന്തിരമായി പുനപ്പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പട്ടു.

എല്ലാ തലത്തിലുമുള്ള കൊവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിച്ചു കാണ്ടാണ് മുസ്‌ലിം പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വിശുദ്ധ റമദാന്‍ മാസമാണ്. വിശ്വാസികള്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പള്ളിയില്‍ പോകാനവസരമുണ്ടാവണം. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് അഞ്ച് പേരില്‍ പരിമിതപ്പെടുത്തി കലക്ടര്‍ തീരുമാനമെടുത്തത്. പൊതു ട്രാന്‍സ്‌പോര്‍ട്ട് ഉള്‍പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു. മുസ്‌ലിം പണ്ഡിതന്‍മാരുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് അഞ്ചു പേര്‍ എന്നത് ശരിയല്ലെന്നും കലക്ടര്‍ മാത്രമെടുത്ത തീരുമാനമാണ് ഇതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

TAGS :

Next Story