Quantcast

നിപ:'ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരം'- വീണാ ജോർജ്

നിലവിൽ ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ നാല് പേരാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-09-19 10:40:38.0

Published:

19 Sep 2023 10:38 AM GMT

നിപ:ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരം- വീണാ ജോർജ്
X

കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പൊർട്ട് ചെയ്തിട്ടില്ല. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

36 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട് 11 പേരാണ് ഐസോലേഷനിൽ ഉള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. 9 വയസുകാരന്റെ ആരോഗ്യ നിലയിലും പുരോഗതിയുണ്ട്. ആദ്യ പോസിറ്റീവ് കേസിന്റെ കോൺടാക്ട് ലിസ്റ്റ്‌റിൽ ഉള്ളവരുടെ ക്വാരന്റൈൻ പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ നാല് പേരാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഒമ്പതുവയസുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.

അതേസമയം, ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപ്പറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ വിദഗധ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവുകൾ തീരുമാനിക്കും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോർപ്പറേഷനേയും നഗരസഭയേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു

TAGS :

Next Story