Quantcast

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം നാളെ കേരള നിയമസഭയിൽ

മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും പ്രമേയം അവതരിപ്പിക്കുക

MediaOne Logo

Web Desk

  • Published:

    30 May 2021 10:52 AM GMT

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം നാളെ കേരള നിയമസഭയിൽ
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും. ലക്ഷദ്വീപിന്‍റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. ലക്ഷദ്വീപ്കാരുടെ ജീവനും ഉപജീവന മാർഗ്ഗവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കും.

ലക്ഷദ്വീപിന്‍റെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന് ആശങ്ക രാജ്യത്തെ ജനങ്ങൾക്കുണ്ട്. ലക്ഷദ്വീപുമായി അടുത്ത ബന്ധം പുലർത്തുന്ന സംസ്ഥാനമാണ് കേരളം. കേരളവുമായി വ്യാവസായികമായും മറ്റു ആവശ്യങ്ങൾക്കും ലക്ഷദ്വീപ് കേരളത്തെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ലക്ഷദ്വീപുകാർ എല്ലാ അർത്ഥത്തിലും കേരളീയരുടെ സഹോദരങ്ങളാണ് അതിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഇടപെടലുകളാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതുകൊണ്ടു തന്നെ കേന്ദ്രം ഇടപെടുകൊണ്ട് പ്രഫുൽ ഖോഡ പട്ടേലിനെ തത് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേരളം പ്രമേയത്തിലൂടെ ആവശ്യപ്പെടും.

TAGS :

Next Story