Quantcast

കുറച്ച ഇന്ധനവില പ്രാബല്യത്തിൽ; കേരളത്തിലെ വില ഇങ്ങനെ

പെട്രോളിന്‍റെ കേന്ദ്ര എക്സൈസ് നികുതി 8 രൂപയും ഡീസലിന്‍റേത് 6 രൂപയുമാണ് കുറച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-22 02:54:33.0

Published:

22 May 2022 2:53 AM GMT

കുറച്ച ഇന്ധനവില പ്രാബല്യത്തിൽ; കേരളത്തിലെ വില ഇങ്ങനെ
X

തിരുവനന്തപുരം: രാജ്യത്ത് കുറച്ച ഇന്ധന വില പ്രാബല്യത്തിൽ. പെട്രോളിന്‍റെ കേന്ദ്ര എക്സൈസ് നികുതി 8 രൂപയും ഡീസലിന്‍റേത് 6 രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ വില 10 രൂപ 40 പൈസയും ഡീസലിന്‍റേത് 7 രൂപ 35 പൈസയും കുറഞ്ഞു. സര്‍ചാര്‍ജ് കൂടി കുറയുന്നതു കൊണ്ടാണിത്.

കേരളത്തില്‍ ഇന്നത്തെ ഇന്ധനവില ഇങ്ങനെ

തിരുവനന്തപുരത്ത് പെട്രോള്‍ വില- 106 രൂപ 74 പൈസ. ഡീസല്‍ വില- 96 രൂപ 58 പൈസ

കൊച്ചിയില്‍ പെട്രോള്‍ വില- 104 രൂപ 62 പൈസ. ഡീസല്‍ വില- 92 രൂപ 63 പൈസ

കോഴിക്കോട് പെട്രോള്‍ വില 104 രൂപ 92 പൈസ. ഡീസല്‍ വില 94 രൂപ 89 പൈസ

പണപ്പെരുപ്പമാണ് അടിയന്തരമായി ഇന്ധനവില കുറയ്ക്കാൻ കാരണം. റിപ്പോ നിരക്കിൽ അടക്കം മാറ്റം വരുത്തിയിട്ടും പണപ്പെരുപ്പ നിരക്ക് കുറഞ്ഞിരുന്നില്ല. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഇന്ധന നികുതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായത്.

നികുതി കുറയ്ക്കുന്നത് എല്ലാ മേഖലയിലും ഗുണം ചെയ്യുമെന്നും ആദ്യ പരിഗണന ജനങ്ങൾക്കാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജനയിൽ കണക്ഷനെടുത്ത ഉപഭോക്താക്കൾക്ക് പാചക വാതക സബ്‌സിഡി 200 രൂപ പ്രഖ്യാപിച്ചു. പാചക വാതക സബ്‌സിഡി 9 കോടി ആളുകൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

TAGS :

Next Story