പ്ലസ് ടു,വി.എച്ച്.എസ്.ഇ പരീക്ഷ ഫലം ഇന്ന്; പ്രഖ്യാപനം മൂന്നു മണിക്ക്
നാല് മണി മുതല്‍ വിവിധ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാകും
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഫലം പ്രഖ്യാപനം നടത്തുക. നാല് മണി മുതല്‍ വിവിധ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാകും.
ഈ വര്‍ഷം പ്ലസ് ടുവിന് 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
ഫലമറിയാന്‍
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
App -
Saphalam2021
iExaMS-kerala
Next Story
Adjust Story Font
16