വംശം നിലനിർത്താൻ ചീറ്റയെ ഇറക്കുമതി ചെയ്യാനെങ്കിലും പറ്റും; പൊതുനിരത്തിൽ ചീറ്റയെപ്പോലെ കുതിക്കുന്നവരോട് പൊലീസ്
'നമ്മള് തീർന്നാ തീർന്നത് തന്നെയാ' എന്ന ക്യാപ്ഷനോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിക്കുന്നുവരോട് ഓർമപ്പെടുത്തലുമായി പൊലീസ്. ''പൊതുനിരത്തുകളിൽ ചീറ്റയെപ്പോലെ കുതിക്കുന്നവരോട്...വംശം നിലനിർത്താൻ ചീറ്റയെ ഇറക്കുമതി ചെയ്യാനെങ്കിലും കഴിയും, പക്ഷേ...'' - എന്നാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നത്.
ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതിനാൽ നമീബിയയിൽനിന്നാണ് ചീറ്റകളെ എത്തിച്ചത്. നമീബിയയിൽനിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടു. ഏഴു പതിറ്റാണ്ടിന് ശേഷമാണ് ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിക്കുന്നത്. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്.
നമ്മള് തീർന്നാ തീർന്നത് തന്നെയാ😟
#keralapolice
Posted by Kerala Police on Sunday, September 18, 2022
Next Story
Adjust Story Font
16