Quantcast

രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബുമായി കേരള പൊലീസ്

ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുന്നതിനോടൊപ്പം പൊലീസിനാവശ്യമായ ഡ്രോണും ഇവിടെ നിര്‍മ്മിക്കും

MediaOne Logo

Web Desk

  • Updated:

    2021-08-14 05:50:12.0

Published:

14 Aug 2021 2:24 AM GMT

രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബുമായി കേരള പൊലീസ്
X

രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബുമായി കേരള പൊലീസ്. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുന്നതിനോടൊപ്പം പൊലീസിനാവശ്യമായ ഡ്രോണും ഇവിടെ നിര്‍മ്മിക്കും. ലാബിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

ഡ്രോണ്‍ ഉപയോഗിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനം രാജ്യത്ത് കൂടി വരുമ്പോഴാണ് കേരള പൊലീസ് ഡ്രോണ്‍ ലാബ് തുടങ്ങുന്നത്. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്‍റെ മെമ്മറി ശേഷി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിവരങ്ങൾ മനസിലാക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ. തിരുവനന്തപുരത്തെ എസ്.എ.പി ക്യാമ്പിനോട് ചേര്‍ന്നാണ് ഡ്രോണ്‍ ലാബും.

മെഡിക്കല്‍ ആവശ്യങ്ങള്‍, പ്രളയ മേഖലയിലേക്ക് ലൈഫ് ജാക്കറ്റ് എത്തിക്കുക, ആള്‍ക്കൂട്ട നിയന്ത്രണം, മുന്നറിയിപ്പ് നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഡ്രോണുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്‍റെ പ്രദര്‍ശനവും ഇതോടൊപ്പം ഒരുക്കി. വിവിധ എയറോ മോഡലുകളുടെ ആകാശ പറക്കലും ഉണ്ടായിരുന്നു.



TAGS :

Next Story