Quantcast

പൊലീസിനെതിരെ കലാപാഹ്വാനം: യുവാവിനെതിരെ കേസ്, ലൈക്ക് ചെയ്തവരും കുടുങ്ങും

'7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ'

MediaOne Logo

Web Desk

  • Published:

    25 April 2021 4:11 PM GMT

പൊലീസിനെതിരെ കലാപാഹ്വാനം: യുവാവിനെതിരെ കേസ്, ലൈക്ക് ചെയ്തവരും കുടുങ്ങും
X

സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപ ആഹ്വാനം നടത്തിയ യുവാവിനെതിരെ കേസെടുത്തു. പ്രജിലേഷ് പയമ്പ്ര എന്നയാൾക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. ലോക്ഡൗൺ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചുള്ള ഒരാളുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രജിലേഷ് കമന്‍റ് ചെയ്തത് ഇങ്ങനെയാണ്-

"പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കൾ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ യാതൊരു വഴിയും ഇല്ല".

😡7 ലൈക്കിനുള്ളത് ഉടനെ തരാം ☺️

Posted by State Police Media Centre Kerala on Sunday, April 25, 2021

സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ എന്ന ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമന്‍റിന് ലൈക്ക് അടിച്ച ഏഴ് പേര്‍ക്കുള്ളത് ഉടനെ തരാമെന്നും പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. '7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ' എന്ന് പറഞ്ഞുകൊണ്ട് 'കേരള പൊലീസ്' പേജിലും ഇക്കാര്യം ഷെയര്‍ ചെയ്തിട്ടുണ്ട്.

7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ..😢

സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം ...

Posted by Kerala Police on Sunday, April 25, 2021

TAGS :

Next Story