Quantcast

കുട്ടികള്‍ ഓണ്‍ലൈനിലാവുമ്പോള്‍ ചില കാര്യങ്ങള്‍ അവരോട് ചോദിക്കണം; മുന്നറിയിപ്പുമായി പൊലീസ്

ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ജാഗ്രതയുള്ളവരാവണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു

MediaOne Logo

Web Desk

  • Updated:

    2021-06-06 16:25:45.0

Published:

6 Jun 2021 1:43 PM GMT

കുട്ടികള്‍ ഓണ്‍ലൈനിലാവുമ്പോള്‍ ചില കാര്യങ്ങള്‍ അവരോട് ചോദിക്കണം; മുന്നറിയിപ്പുമായി പൊലീസ്
X

വിദ്യാഭ്യാസം ഓണ്‍ലൈനിലായതോടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതിനാല്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. കുട്ടികളുടെ എല്ലാം പ്രശ്‌നങ്ങളും അവരോട് തുറന്നു സംസാരിച്ച് മനസിലാക്കണമെന്നും പൊലീസ് പറയന്നു. ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ജാഗ്രതയുള്ളവരാവണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിദ്യാഭ്യാസം ഓൺലൈനിലായതോടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് ശേഷം അവിടെ സംഭവിച്ച എല്ലാകാര്യങ്ങളും ചോദിച്ചറിയാൻ മാതാപിതാക്കൾ ശ്രമിക്കണം. കുട്ടികളുമായി തുറന്നു സംസാരിച്ചു അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തയ്യാറാവണം. കുട്ടികൾക്ക് ഓൺലൈനിൽ പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ അത് തുറന്നു പറയാനുള്ള ഏറ്റവും മികച്ച വ്യക്തികളായി മാതാപിതാക്കൾ മാറണം. ഭയം അല്ലെങ്കിൽ നാണം കാരണം മാതാപിതാക്കളോട്/ അധ്യാപകരോട് തുറന്നു പറയാൻ സാധിക്കാത്ത കാര്യങ്ങൾ കുട്ടികൾക്ക് തുറന്നു പറയാനുള്ള ഇടം ആയാണ് ഓൺലൈൻ സൗഹൃദങ്ങളെ കാണുന്നത്. ഇവിടെ നിന്നും ചൂഷണങ്ങൾ ആരംഭിക്കുന്നു. അത്തരം ചൂഷണങ്ങൾക്ക് ഇടം കൊടുക്കാതെ എല്ലാ കാര്യങ്ങളും തുറന്നുപറയാവുന്ന സ്ഥലമായി വീടുകൾ മാറ്റുക. കുട്ടികൾ നിഷ്കളങ്കരാണ്, പ്രശ്നങ്ങൾക്ക് മുന്നിൽ അവരെ ഭയപെടുത്താതെ/കുറ്റപ്പെടുത്താതെ ആത്മവിശ്വാസം നൽകി അവ പരിഹരിക്കുക.ഓൺലൈൻ പ്രശ്നങ്ങൾ മാതാപിതാക്കളോട് തുറന്നു പറയാൻ അവരെ ശീലിപ്പിക്കുക.

TAGS :

Next Story