Quantcast

പ്രവാസി യുവാവ് തലയിൽ തേങ്ങ വീണ് മരിച്ചു

അത്തോളി കൊങ്ങന്നൂർ പുനത്തിൽപുറായിൽ മുനീർ (49) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-12-14 09:37:55.0

Published:

14 Dec 2022 8:51 AM GMT

പ്രവാസി യുവാവ് തലയിൽ തേങ്ങ വീണ് മരിച്ചു
X

കോഴിക്കോട്:ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസിയ്ക്ക് ദാരുണാന്ത്യം. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി.പി. മുനീർ (49) ആണ് ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. 'അത്തോളിയൻസ്‌ ഇൻ കെ.എസ്‌.എ' ഹാഇൽ പ്രവിശ്യാ ഘടകത്തിന്റെയും കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനായിരുന്നു.

ഫൗസിയയാണ് ഭാര്യ. മക്കൾ: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ. പിതാവ്: അബൂബക്കർ, മാതാവ്: ആമിന. സഹോദരങ്ങൾ: പി.പി. നൗഷാദ്, പി.പി. നൗഷിദ.

TAGS :

Next Story