''ഓട്ടം ചാട്ടം എല്ലാം കഴിഞ്ഞിട്ട് ഒന്നരക്കൊല്ലായി, ഈ പരീക്ഷയെങ്ങാനും കിട്ടാതിരുന്നാൽ സ്വഭാവം മാറും''; അഗ്നിപഥിനെതിരെ ഉദ്യോഗാർഥിയുടെ രോഷപ്രകടനം
അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് നടക്കുന്നത്, ബിഹാറിലെ ജെഹനാബാദിൽ ഇന്നും പ്രതിഷേധവുമായി യുവാക്കൾ തെരുവിലിറങ്ങി. പ്രതിഷേധങ്ങളുടെ ഭാഗമായി ബിഹാറിൽ ഇന്ന് പ്രതിപക്ഷപാർട്ടികൾ ബന്ദ് ആചരിക്കുകയാണ്.
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും വൻ പ്രതിഷേധം. സൈനിക റിക്രൂട്ട്‌മെന്റിന്റെ ഫിസിക്കൽ ടെസ്റ്റ് കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞിട്ടും ഇതുവരെ നിയമനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് താൽക്കാലിക സൈനികസേവനത്തിന് അഗ്നിപഥ് എന്ന പേരിൽ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സ്ഥിരനിയമനം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
തിരുവനന്തപുരത്തും കോഴിക്കോടും നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിന് ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ''ഓട്ടം ചാട്ടം എല്ലാം കഴിഞ്ഞിട്ട് ഒന്നരക്കൊല്ലായി. ഇനിയും പരീക്ഷ നടന്നിട്ടില്ല. അത് ഞങ്ങളെ അവകാശല്ലേ? നാല് വർഷം സൈന്യത്തിൽ പോയിട്ട് എന്ത് കാട്ടാനാണ്?''-ഉദ്യോഗാർഥികൾ ചോദിക്കുന്നു.
അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് നടക്കുന്നത്, ബിഹാറിലെ ജെഹനാബാദിൽ ഇന്നും പ്രതിഷേധവുമായി യുവാക്കൾ തെരുവിലിറങ്ങി. പ്രതിഷേധങ്ങളുടെ ഭാഗമായി ബിഹാറിൽ ഇന്ന് പ്രതിപക്ഷപാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. വിദ്യാർഥി സംഘടനയായ ഐസ ആഹ്വാനം ചെയ്ത ബന്ദിന് ആർജെഡി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം കനത്തതോടെ കേന്ദ്രസർക്കാർ സമവായനീക്കം ആരംഭിച്ചു. അഗ്നിവീർ അംഗങ്ങളാവുന്നവർക്ക് കേന്ദ്രസേനകളിൽ സംവരണം അനുവദിക്കുമെന്നും പ്രായപരിധി 26 വയസ്സാക്കി ഉയർത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര പൊലീസ് സേനകളിലും അർദ്ധ സൈനിക വിഭാഗങ്ങളിലും 10 ശതമാനം സംവരണം നൽകുമെന്നാണ് കേന്ദ്രസർക്കാർ വാഗ്ദാനം.
Adjust Story Font
16