Quantcast

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദത്തിന് സാധ്യത; കേരളത്തില്‍ കനത്ത മഴ തുടരും

അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നതിനാൽ പ്രളയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

MediaOne Logo

Web Desk

  • Published:

    11 Nov 2021 2:41 PM GMT

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദത്തിന് സാധ്യത; കേരളത്തില്‍ കനത്ത മഴ തുടരും
X

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശനിയാഴ്ചയോടെ ന്യൂനമ‍ര്‍ദം രൂപപ്പെടുമെന്നാണ് മുന്നറിപ്പ്. തിങ്കളാഴ്ചക്കുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കും. കേരളത്തിൽ ശക്തമായ മഴ അടുത്ത 5 ദിവസം കൂടി തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേന്ദ്ര ജലകമ്മീഷന്‍റെ ജാഗ്രതാ നിർദേശമനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും. അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നതിനാൽ പ്രളയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story