Quantcast

ദുരിതപ്പേമാരി; കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് മരണം

മഴക്കെടുതിയിൽ ഇതുവരെ നാലുപേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 July 2024 7:54 AM GMT

Kerala Rain, 4 deaths among rain calamities
X

കണ്ണൂർ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് കണ്ണൂരിൽ രണ്ട് മരണം. ചൊക്ലി ഒളവിലം സ്വദേശിയായ കുനിയിൽ ചന്ദ്രശേഖരൻ (61), മട്ടന്നൂർ സ്വദേശി കുഞ്ഞാമിന (51) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ ഇന്നലെ തുടങ്ങിയ ശക്തമായ മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.

മഴക്കെടുതിയിൽ ഇതുവരെ നാലുപേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ വീട് തകർന്നുവീണ് അമ്മയും മകനും മരിച്ചിരുന്നു.

നഗരപ്രദേശങ്ങളിൽ പലയിടത്തും മഴമൂലം വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്. കോഴിക്കോട്ടും തൃശൂരിലും ഇടുക്കിയിലും മരംവീണ് വീടുകൾ തകർന്നു. പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങി.

മഴക്കെടുതികൾ രൂക്ഷമായതോടെ എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ മന്ത്രി കെ.രാജൻ നിർദേശം നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എൻഡിആർഎഫ് സംഘങ്ങളും സജ്ജമാണ്.

TAGS :

Next Story