സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ വ്യാപക മഴക്ക് സാധ്യത
കേരള തീരത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മധ്യ വടക്കൻ ജില്ലകളിലാകും മഴ കനക്കുക. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തി.
Next Story
Adjust Story Font
16