Quantcast

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്‌

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്‌

MediaOne Logo

Web Desk

  • Updated:

    2022-09-02 01:16:37.0

Published:

2 Sep 2022 1:09 AM GMT

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്‌
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മധ്യകേരളത്തില്‍ അതിശക്തമായ മഴയുണ്ടാകും.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയും യെല്ലോ അലര്‍ട്ടാണ്.കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.മോശം കാലാവസ്ഥയെ തുടര്‍ന്ന് കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story