Quantcast

ചക്രവാതച്ചുഴി: സംസ്ഥാനത്ത് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

MediaOne Logo

Web Desk

  • Updated:

    20 Oct 2022 3:41 AM

Published:

20 Oct 2022 3:39 AM

ചക്രവാതച്ചുഴി: സംസ്ഥാനത്ത് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 20 മുതൽ 22 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


TAGS :

Next Story