Quantcast

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടിടത്ത് യെല്ലോ അലർട്ട്

നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത

MediaOne Logo

Web Desk

  • Updated:

    15 Nov 2024 2:25 AM

Published:

15 Nov 2024 1:28 AM

kerala rain, kerala rain alert
X

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ തമിഴ്‌നാടിന് മുകളിലും ലക്ഷദ്വീപിനു മുകളിലും ചക്രവാതച്ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ. നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

TAGS :

Next Story