Quantcast

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

കോട്ടയം കണ്ണൂർ കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-05-13 11:45:00.0

Published:

13 May 2024 9:28 AM GMT

kerala rain updates
X

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. കോട്ടയം കണ്ണൂർ കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഈ ജില്ലകളിൽ വരും മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. ഈ മാസം 17 വരെ വേനൽ മഴ തുടരും. അതേസമയം മഴ മുന്നറിയിപ്പിന് പിന്നാലെ പത്തനംതിട്ടയിലും തിരുവനന്തപുരത്തും കനത്ത മഴ. നഗരത്തിലും മലയോരമേഖലകളിലും ഉച്ചയോടെയാണ് മഴ ആരംഭിച്ചത്. ഇടിയോടുകൂടിയ മഴയാണ് പെയ്യുന്നത് കനത്ത മഴയാണ് പെയ്യുന്നത്. ഉച്ചയോടെയാണ് മഴ ശക്തി പ്രാപിച്ചത്.

TAGS :

Next Story