സംസ്ഥാനത്ത് മഴ ശക്തമാകും: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാൾ വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. തെക്കു-കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തിന് സമീപത്തായിട്ടാണ് ചക്രവാത ചുഴി നിലനില്‍ക്കുന്നത്. അതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാൾ വരെ മത്സ്യബന്ധനം പാടില്ല. നാല്‍പത് മുതല്‍ നാല്‍പത്തിയഞ്ച് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16