മഴമുന്നറിയിപ്പിൽ വീഴ്ചയെന്ന് പ്രതിപക്ഷം; മലയോര ജില്ലകളിൽ ഹൈആൾട്ടിറ്റ്യൂഡ് റെസ്‌ക്യു ഹബ് സ്ഥാപിക്കുമെന്ന് സർക്കാർ
ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ ഇല്ലെന്നും വി ഡി സതീശൻ നിയമസഭയിൽ
തിരുവനന്തപുരം: കേരളം വലിയ അപകട മേഖലയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്ലാൻ ചെയ്യണം. പല ജില്ലകളിലും പല പ്രശ്നങ്ങളാണ് ഉള്ളത്. ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ ഇല്ലെന്നും വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.
എന്നാല്‍ ഇടുക്കി കുടയത്തൂർ ഉരുൾപൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമെന്ന് നിയമസഭയിൽ റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. 70 വർഷം മുമ്പാണ് നേരത്തെ ഇവിടെ ഉരുൾപൊട്ടലുണ്ടായത്. ഇടുക്കി, വയനാട് ജില്ലകളിൽ ഹൈ ആൾട്ടിട്യൂഡ് റെസ്ക്യൂ ഹബ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മധ്യകേരളത്തിലും പത്തനംതിട്ടയിലെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.. ജില്ലയിലെ വിദ്യാഭ്യാ സ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.
കോട്ടയത്ത് 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മീനച്ചിലാറിൽ ജലനിരപ്പ് ഉയരുകയാണ്. കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചിയിൽ കനത്ത മഴയിൽ എം ജി റോഡിൽ വെള്ളം കയറി. കത്രക്കടവിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
Adjust Story Font
16