Quantcast

ദുരിതപ്പെയ്ത്ത്; തീരപ്രദേശങ്ങളില്‍ കടലാക്രമണം , കാപ്പിമലയില്‍ ഉരുള്‍ പൊട്ടല്‍

മണിമലയാർ, പമ്പ, അച്ചൻകോവിലാർ എന്നിവയിൽ ജലനിരപ്പ് അപകടകരമായ നിലയിലാണ്

MediaOne Logo

Web Desk

  • Updated:

    6 July 2023 7:42 AM

Published:

6 July 2023 7:41 AM

kappimala landslide
X

കാപ്പിമലയിലുണ്ടായ ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി.ആളപായമില്ല. താഴ്ന്ന പ്രദേശങ്ങളും നദീതീര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മയ്യഴി, വയനാട് കല്ലൂർ പുഴ, കാരശേരി ചെറുപുഴ,പാലക്കാട് ഗായത്രിപ്പുഴ എന്നിവ കരകവിഞ്ഞു. മണിമലയാർ, പമ്പ, അച്ചൻകോവിലാർ എന്നിവയിൽ ജലനിരപ്പ് അപകടകരമായ നിലയിലാണ്.



അപ്പർകുട്ടനാട് പ്രദേശം പ്രളയഭീതിയിലാണ്. കനത്ത കാറ്റിൽ മരങ്ങൾ വീണ് ഇന്നും വ്യാപക നാശമുണ്ടായി. മരം വീണും മണ്ണിടിഞ്ഞും നിരവധി വീടുകൾക്ക് തകരാറുണ്ടായി. തിരുവനന്തപുരത്ത് ടെറസിൽ നിന്ന് കാൽതെറ്റി വീണ് വയോധികനും കുളത്തിൽ മുങ്ങി പത്താം ക്ലാസുകാരനും മരിച്ചു. ഇതോടെ സംസ്ഥാനത്തെ മഴ മരണം പത്തായി. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. എറണാകുളം , കൊല്ലം, പൊന്നാനി, കാസർകോട് ജില്ലകളിലാണ് കടലാക്രമണം രൂക്ഷമായത്. വിവിധ ജില്ലകളിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. അപകടസാധ്യതാ മേഖലകളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചു. എറണാകുളം കണ്ണമാലിയിൽ ഇന്നും നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.



TAGS :

Next Story