Quantcast

സംസ്ഥാനത്ത് 23 പേർക്കുകൂടി ഒമിക്രോൺ

സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 328 ആയി

MediaOne Logo

Web Desk

  • Published:

    8 Jan 2022 4:12 PM GMT

സംസ്ഥാനത്ത് 23 പേർക്കുകൂടി ഒമിക്രോൺ
X

സംസ്ഥാനത്ത് 23 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം 11, കൊല്ലം നാല്, കോട്ടയം മൂന്ന്, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്നാട് സ്വദേശികൾക്കും രോഗം ബാധിച്ചു. 16 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽനിന്നും നാലുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ടുപേർ തമിഴ്നാട്ടിൽനിന്ന് വന്നതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

വിശദമായ കണക്ക്: തിരുവനന്തപുരം-യുഎഇ അഞ്ച്, ഫ്രാൻസ് രണ്ട്, റഷ്യ, യുകെ, യുഎസ്എ ഓരോ വീതം. കൊല്ലം-യുഎഇ ഒന്ന്, ഖത്തർ ഒന്ന്. കോട്ടയം-യുഎഇ മൂന്ന്. ആലപ്പുഴ-യുഎഇ ഒന്ന്. തൃശൂർ-ഖത്തർ ഒന്ന്. കോഴിക്കോട്-യുഎഇ ഒന്ന്. തമിഴ്നാട് സ്വദേശികൾ യുഎഇയിൽനിന്ന് വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 328 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽനിന്ന് 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്ന് ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ടുപേരാണുള്ളത്.

Summary: Kerala reports 23 more Omicron cases

TAGS :
Next Story