Quantcast

ഹരിത സാവിത്രിക്ക് മികച്ച നോവലിനുള്ള പുരസ്കാരം; കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച കവിതാസമാഹാരം കൽപ്പറ്റ നാരായണൻ്റെ 'തിരഞ്ഞെടുത്ത കവിതകൾ'

MediaOne Logo

Web Desk

  • Updated:

    2024-07-25 11:23:03.0

Published:

25 July 2024 10:31 AM GMT

Kerala Sahitya Academy Awards announced
X

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കവിതാസമാഹരത്തിനുള്ള പുരസ്കാരം കൽപ്പറ്റ നാരായണൻ്റെ 'തിരഞ്ഞെടുത്ത കവിതകൾ' സ്വന്തമാക്കി. ഹരിത സാവിത്രിയുടെ 'സിൻ' ആണ് മികച്ച നോവൽ.

എം.ആർ രാഘവ വാര്യർ, സി.എൽ ജോസ് എന്നിവർ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിന് അർഹരായി. കെ.വി കുമാരൻ, പി.കെ ഗോപി, പ്രേമ ജയകുമാർ, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.

മറ്റ് പുരസ്കാരങ്ങൾ

ചെറുകഥ- എൻ രാജൻ (ഉ​ദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്)

നാടകം- ​ഗിരീഷ് പി.സി പാലം (ഇ ഫോർ ഈഡിപ്പസ്)

ബാലസാഹിത്യം- ​ഗ്രേസി (പെൺകുട്ടിയും കൂട്ടരും)

ജീവചരിത്രം/ആത്മകഥ- കെ. വേണു (ഒരു അന്വേഷണത്തിന്റെ കഥ)

ഹാസ്യസാഹിത്യം- സുനീഷ് വാരനാട് (വാരനാടൻ കഥകൾ)

സാഹിത്യവിമർശനം- പി. പവിത്രൻ (ഭൂപടം തലതിരിക്കുമ്പോൾ)

വൈജ്ഞാനിക സാഹിത്യം- ബി. രാജീവൻ (ഇന്ത്യയെ വീണ്ടെടുക്കൽ)

യാത്രാ വിവരണം- നന്ദിനി മേനോൻ (ആംചൊ ബസ്തർ)

വിവർത്തനം- എ.എം ശ്രീധരൻ (കഥാകദികെ)

TAGS :

Next Story