Quantcast

കേരളത്തിൽ പ്രളയ സാധ്യത; അതിജീവിക്കാൻ കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് നിര്‍ദേശം

1980 ന് ശേഷം സംസ്ഥാനത്ത് പുതിയ അണക്കെട്ടോ ജലസംഭരണിയോ നിർമ്മിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    8 Aug 2021 5:21 AM GMT

കേരളത്തിൽ പ്രളയ സാധ്യത; അതിജീവിക്കാൻ കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് നിര്‍ദേശം
X

സംസ്ഥാനത്ത് കൂടുതല്‍ കൂടുതൽ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാർലമെന്‍ററി സമിതിയുടെ നിർദേശം. കേരളത്തിലെ പ്രളയ സാധ്യത ചൂണ്ടിക്കാട്ടിയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. 1980 ന് ശേഷം സംസ്ഥാനത്ത് പുതിയ അണക്കെട്ടോ ജലസംഭരണിയോ നിർമ്മിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കേന്ദ്ര ജലകമ്മിഷന്‍റെ വെള്ളപ്പൊക്ക പ്രവചന കേന്ദ്രമില്ലെന്ന് വ്യക്തമാക്കിയ പാർലമെന്‍ററി സമിതി ഈ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ അപേക്ഷ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി.

2018 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നാണ് കേരളത്തില്‍ വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. ശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വർദ്ധിക്കുവാൻ പ്രധാന കാരണമായതെന്ന ആരോപണവും അന്നുയര്‍ന്നിരുന്നു.

എന്നാൽ കേന്ദ്ര ജല കമ്മീഷന്‍റെ റിപ്പോർട്ട് വന്നതോടെ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിഞ്ഞു. പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്ന് വിട്ടതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെ കെ.എസ്.ഇ.ബിയും ഇക്കാര്യം വ്യക്തമാക്കി. സംസ്ഥാന ശരാശരിയേക്കാൾ 168 ശതമാനം അധിക മഴയാണ് 2018ൽ ഉണ്ടായത്. ഇതാണ് പ്രളയകാരണം. ഡാമുകൾ തുറന്നുവിട്ടത് മൂലമാണ് പ്രളയം ഉണ്ടായതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കെ.എസ്.ഇ.ബി അന്ന് വ്യക്തമാക്കിയിരുന്നു.

TAGS :

Next Story