എയ്ഡഡ് ശമ്പള വിതരണം: വിവാദ ഉത്തരവ് മരവിപ്പിച്ച് സർക്കാർ
ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈമാറാം
തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ശമ്പളം മാറുന്നതിന് സ്ഥാപനമേധാവി കൂടാതെ ഉന്നതാധികാരി കൂടി ഒപ്പിടണമെന്നായിരുന്നു പഴയ ഉത്തരവ്. തീരുമാനം മരവിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം.
2024 ഒക്ടോബർ മാസം മുതൽ ശമ്പളവിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്നായിരുന്നു നേരത്തെ ധനവകുപ്പ് ഉത്തരവിറക്കിയത്. ഇതു മരവിപ്പിച്ചതോടെ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈമാറാം.
Summary: Kerala state government freezes the controversial order related to salary distribution in aided institutions
Next Story
Adjust Story Font
16