Quantcast

സ്വർണ്ണക്കപ്പിനായി വാശിയേറിയ പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും

MediaOne Logo

Web Desk

  • Published:

    8 Jan 2024 12:58 AM GMT

kerala state school kalolsavam 2024,kollam,school kalolsavam kollam,latest malayalam news,സ്കൂള്‍ കലോത്സവം , കേരള സ്കൂള്‍ കലോത്സവം,കൊല്ലം
X

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. കൊല്ലംകാർ കൗമാര കലാമേളയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സ്വർണ്ണ കപ്പിനായി നടക്കുന്നത് വാശിയേറിയ പോരാട്ടമാണ്. മാറിമറിഞ്ഞ പോയിന്റ് നിലയിൽ കോഴിക്കോട് ജില്ലയാണ് ഇപ്പോൾ മുന്നിൽ. 228 ഇനങ്ങളുടെ ഫലം അറിയുമ്പോൾ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാർ മുന്നിട്ടുനിൽക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂർ 892 പോയിന്റ്, പാലക്കാട് 888 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.

TAGS :

Next Story