Quantcast

അഭിമാനം വാനോളം; കണ്ണൂരിന്‍റെ കലാകൗമാരത്തിന്‌ ഉജ്ജ്വല സ്വീകരണമൊരുക്കാന്‍ നാട്

രണ്ട് പതിറ്റാണ്ടിനുശേഷമാണ് കൗമാര കലാമേളയുടെ സ്വർണ കിരീടം കണ്ണൂരിന്‍റെ മണ്ണിലേക്കെത്തുന്നത്

MediaOne Logo

Web Desk

  • Published:

    9 Jan 2024 1:43 AM GMT

A reception will be held in Kannur today for the talents who won the trophy in the Kerala State School Kalolsavam, Kerala School arts fest 2024, Kerala State School Kalolsavam 2024,
X

കണ്ണൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പുയർത്തിയ കണ്ണൂരിന്‍റെ കലാപ്രതിഭകൾക്ക് ഇന്ന് നാടിന്‍റെ ആദരം. ജില്ലാ അതിർത്തിയായ മാഹിയിൽ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ യുവ പ്രതിഭകളെ സ്വീകരിക്കും. ശേഷം തുറന്ന വാഹനത്തിൽ കണ്ണൂരിലേക്ക് പുറപ്പെടും. വൈകിട്ട് കണ്ണൂർ നഗരത്തിലും പ്രത്യേക സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിനുശേഷം കൗമാരകലാ മേളയുടെ സ്വർണ കിരീടം കണ്ണൂരിന്‍റെ മണ്ണിലേക്കെത്തുകയാണ്. തോറ്റംപാട്ടിന്‍റെ അലയൊലികളുയരുന്ന നാട് അതൊരു ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്. ഇത് നാലാം തവണയാണ് കണ്ണൂർ കലാകിരീടത്തില്‍ മുത്തമിടുന്നത്. ഇതിനുമുൻപ് 1997, 1998, 2000 വർഷങ്ങളിലാണ് കണ്ണൂർ കപ്പ് നേടിയത്. 2000ൽ ഒന്നാം സ്ഥാനം എറണാകുളവുമായി പങ്കുവെക്കേണ്ടിയും വന്നു.

കൊല്ലത്തുനിന്ന് എത്തുന്ന കണ്ണൂരിന്‍റെ കലാപ്രതിഭകളെ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ ജില്ലാ അതിർത്തിയായ മാഹിയിൽ സ്വീകരിക്കും. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കുന്നത്. വൈകീട്ട് പൗരാവലിയുടെ നേതൃത്വത്തിലാണ് കണ്ണൂർ നഗരത്തില്‍ കലോത്സവ ജേതാക്കൾക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിരിക്കുന്നത്.

Summary: A reception will be held in Kannur today for the talents who won the trophy in the Kerala State School Kalolsavam

TAGS :

Next Story