'കേരള സ്റ്റോറി' സിനിമ നിരോധിക്കണം : നാഷണൽ യൂത്ത് ലീഗ്
വ്യാപകമായ വംശീയ വർഗീയ പ്രചാരണങ്ങൾ ഈ സിനിമയുടെ മറവിൽ നടക്കുന്നുണ്ടെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഷംസീർ കരുവന്തിരുത്തി പറഞ്ഞു.
കോഴിക്കോട്: നിയമവിരുദ്ധവും വ്യാജവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 'കേരള സ്റ്റോറി' സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സെൻസർ ബോർഡിനും ഡി.ജി.പിക്കും പരാതി നൽകി. മലയാളികളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഉള്ളടക്കമാണ് ടീസറിൽ കാണിച്ചിട്ടുള്ളത്. വ്യാപകമായ വംശീയ വർഗീയ പ്രചാരണങ്ങൾ ഈ സിനിമയുടെ മറവിൽ നടക്കുന്നുണ്ടെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഷംസീർ കരുവന്തിരുത്തി പറഞ്ഞു.
കേരള സ്‌റ്റോറി സിനിമക്കെതിരെ കേസെടുത്താൻ കഴിഞ്ഞ ദിവസം ഡി.ജി.പി നിർദേശം നൽകിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് കേസെടുക്കാൻ നിർദേശം നൽകിയത്. കേരള പൊലീസിന്റെ ഹൈടക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുർന്നാണ് നിർദേശം. സിനിമയുടെ ടീസറിൽ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്നാണ് ഹൈടെക് സെൽ റിപ്പോർട്ട്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചാണ് കേരള സ്റ്റോറിയുടെ ടീസർ പുറത്തിറങ്ങിയത്.
Adjust Story Font
16