Quantcast

കേരള സ്റ്റോറി; ഹരജികൾ ഹൈക്കോടതി നാളെ പരിഗണിക്കും

ടീസർ കണ്ട് സിനിമയെ വിലയിരുത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2023-05-04 01:26:03.0

Published:

4 May 2023 12:52 AM GMT

kerala story
X

കേരള സ്റ്റോറി

കൊച്ചി: വിവാദമായ കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി നാളെ പരിഗണിക്കും. സിനിമ റിലീസ് ചെയ്യുന്ന ദിവസം ആദ്യ ഹരജിയായി തന്നെ കേസിൽ വാദം കേൾകാനാണ് സാധ്യത. ടീസർ കണ്ട് സിനിമയെ വിലയിരുത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.


കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേർത്തുവെന്ന സിനിമയുടെ ടീസറിലെ പരാമർശത്തോടെയാണ് വിവാദങ്ങൾ ഉയരുന്നത്. എന്നാൽ ടീസറിലൂടെ മാത്രം സിനിമയെ വിലയിരുത്താൻ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സാമുദായിക സ്പർധ വളർത്തുന്നതാണ് ടീസറിലെ ഉള്ളടക്കമെന്ന ഹരജിക്കാരൻ്റെ ആരോപണവും കോടതി അംഗീകരിക്കുന്നില്ല. സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ തന്നെ സിനിമയിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ സെൻസർബോർഡിനെതിരായ ആരോപണവും അംഗീകരിക്കാനാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. നാളെ ഹരജിയിൽ വാദം കേൾക്കുമ്പോൾ വിഷയത്തിലുള്ള സെൻസർ ബോർഡിൻ്റെയും കേന്ദ്രത്തിൻ്റെയും മറുപടികൾ ഹൈക്കോടതി പരിശോധിക്കും.



അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്ന സുപ്രിംകോടതി നിർദേശമുള്ളതിനാൽ സിനിമ റിലീസ് ചെയ്യുന്ന ദിവസം ആദ്യ കേസായി തന്നെ വിഷയം ഹൈക്കോടതി പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സിനിമയുടെ റിലീസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അഡ്വക്കേറ്റ് അനൂപ് വി ആറും ജി ഐ ഒയ്ക്ക് വേണ്ടി തമന്ന സുൽത്താനയും വെൽഫെയർപാർട്ടിയുമാണ് ഹരജി നൽകിയിട്ടുള്ളത്.മുസ്‌ലിം ലീഗും സമാന ആവശ്യവുമായി ഉടൻ ഹൈക്കോടതിയെ സമീപിച്ചേക്കും.




TAGS :

Next Story