Quantcast

നിപ പ്രതിരോധ പഠനത്തിനായി വവ്വാലുകളിലും മൃഗങ്ങളിലും പരിശോധന തുടരും

നിപ ബാധിത മേഖലകളിലാണ് പരിശോധന നടത്തുക

MediaOne Logo

Web Desk

  • Updated:

    2023-09-20 01:22:50.0

Published:

20 Sep 2023 1:05 AM GMT

nipah virus
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ പ്രതിരോധ പഠന നടപടികളുടെ ഭാഗമായി വവ്വാലുകളിലും മൃഗങ്ങളിലും പരിശോധന തുടരും. നിപ ബാധിത മേഖലകളിലാണ് പരിശോധന നടത്തുക . വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിപ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നാണ് വവ്വാലുകളുടെയും വള‍ര്‍ത്ത് മൃഗങ്ങളുടെയുമടക്കം സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുക. കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ധ സംഘവും വനം വകുപ്പും ജില്ലാ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ പോസ്റ്റ്മോർട്ടം ,സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ജഡം സംസ്കരിക്കല്‍ തുടങ്ങിയവയും നടത്തും. അതേ സമയം ഇത്തവണ ആദ്യ നിപ വൈറസ് ബാധ സ്ഥിരീകരിച്ച മരുതോങ്കരയില്‍ വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് കണ്ടെത്താനായില്ല.

നിപ ബാധിതന്‍റെ വീടിന് സമീപത്തെ തോട്ടത്തിലെ 36 വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇത് വരെ രോഗലക്ഷണങ്ങളുള്ള 304 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. ഇതില്‍ 267 പരിശോധന ഫലങ്ങള്‍ ലഭിച്ചു. മരിച്ച രണ്ട് പേരുള്‍പ്പെടെ ആറ് ഫലങ്ങള്‍ പോസിറ്റീവായി. വ്യാപനം തടയാനായെങ്കിലും, ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ടൈന്‍റ്മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ഇളവ് നല്‍കുന്നതടക്കം ഈ മാസം 22ന് യോഗം ചേരാനുമാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ഏഴ് വാര്‍ഡുകളിലും ഫറോഖ് നഗരസഭ പരിധിയിലുമാണ് കണ്ടൈന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങളുള്ളത്. വടകര താലൂക്കിലെ ഒമ്പത് പ‍ഞ്ചായത്തുകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഭാഗിക നിയന്ത്രണവും തുടരുന്നുണ്ട്.



TAGS :

Next Story