കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത; അവലോകന യോഗം ഇന്ന് വൈകിട്ട്
കടകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് മാളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും
കടകളില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരിക്കെ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കാന്‍ കോവിഡ് അവലോകനയോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരക്കാണ് യോഗം. കടകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് മാളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. എസി ഇല്ലാത്ത റസ്റ്റോറന്‍റുകളില്‍ ഇരുന്ന കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. എല്ലാ മേഖലയും തുറന്നതിനാല്‍ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ചതിനാൽ ഇന്ന് കടകൾ തുറന്ന് പ്രവർത്തിക്കും. ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയ ശേഷമുള്ള ആദ്യ ശനിയാഴ്ചയാണ് ഇന്നത്തേത്. അതേസമയം ഞായറാഴ്ച ലോക്ഡൗൺ തുടരും.കോവിഡ് വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറ് ദിവസം ഇളവുകൾ അനുവദിച്ചത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്ത് 15 ഞായറാഴ്ചയും കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്.
Adjust Story Font
16