Quantcast

വഴി നീളെ പിഴ; സംസ്ഥാനത്തെ നിരത്തുകൾ നാളെ മുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ

ഒരേ പിഴവിന് ഒരു ദിവസം തന്നെ പലതവണ പിഴ വരാം.. ഇളവുകൾ അവശ്യ സർവീസിന് മാത്രം

MediaOne Logo

Web Desk

  • Updated:

    2023-04-19 15:46:31.0

Published:

19 April 2023 3:29 PM GMT

വഴി നീളെ പിഴ; സംസ്ഥാനത്തെ നിരത്തുകൾ നാളെ മുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ
X

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകൾ നാളെ മുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ. ഒരേ പിഴവിന് ഒരു ദിവസം തന്നെ പലതവണ പിഴ വരാം. 726 എ.ഐ. ക്യാമറകളാണ് സംസ്ഥാന വ്യാപകമായുള്ളത്. വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരിടത്ത് നിയമലംഘനത്തിന് പിടി വീണാൽ അന്നേ ദിവസം വീണ്ടും ആവർത്തിച്ചാൽ പിന്നെയും പിഴചുമത്തുമെന്ന് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് മീഡിയവണിനോട് പറഞ്ഞു.

ചെറിയ ഗതാഗത നിയമലംഘനങ്ങൾക്കു വലിയ വില കൊടുക്കേണ്ടി വന്നതിൽ നിന്നാണ് സെയിഫ് കേരള പദ്ധതിക്ക് തുടക്കം. റോഡപകടങ്ങളിൽ മരണപ്പെടുന്ന 54 ശതമാനം പേർ ഒന്നുകിൽ ഹെൽ മറ്റോ സീറ്റ് ബൽറ്റോ ധരിക്കാത്തവരാണ്. പുതിയ ഗതാഗത സംസ്‌കാരം കൊണ്ടുവരാൻ എ.ഐ. ക്യാമറകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

ഹെൽമറ്റ് , സീറ്റ് ബൽറ്റ് ഇല്ലാത്തതിന് 500 രൂപ, മൂന്ന് പേരുടെബൈക്ക് യാത്ര 1000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. അടിയന്തര ആവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. ഇതിനോടൊപ്പം 8 സുരക്ഷാ കാര്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ പിവിസി ഡ്രൈവിംഗ് ലൈസൻസ് കാർഡുകളും ഉദ്ഘാടനം ചെയ്യും.

കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ട്രയൽ നടത്തിയപ്പോൾ ഒരു മാസം ഏകദേശം 90,000 കേസുകളാണ് ക്യാമറ കണ്ടെത്തിയത്. അതിനാൽ ഇനിയങ്ങോട്ട് സുരക്ഷിതമായി നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കാം.


TAGS :

Next Story