തമിഴ്നാട് തിരുനെൽവേലിയിലെ മാലിന്യം കേരളം നീക്കം ചെയ്യും; ആക്ഷൻ പ്ലാൻ രൂപീകരിച്ചു
ക്ലീൻ കേരള കമ്പനിക്കും തിരുവനന്തപുരം കോർപ്പറേഷനുമാണ് ചുമതല
തിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലിയിലെ മാലിന്യങ്ങൾ കേരളം നീക്കം ചെയ്യും. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ സർക്കാർ രൂപീകരിച്ചു. ഇന്നുതന്നെ മാലിന്യം പൂർണമായി നീക്കം ചെയ്യാനാണ് സർക്കാർ ആലോചന. ക്ലീൻ കേരള കമ്പനിക്കും തിരുവനന്തപുരം കോർപ്പറേഷനുമാണ് ചുമതല.
ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലായിരിക്കും മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെ ഇടപെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് മാലിന്യം നീക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിൽ തമിഴ്നാട് അതൃപ്തി അറിയിച്ചിരുന്നു. അതിനിടെ മാലിന്യം തള്ളിയതിൽ 2 പേർ കൂടി അറസ്റ്റിലായി. കേരള സ്റ്റേറ്റ് മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സൂപ്പർവൈസർ നിതിൻ ജോർജ്, ട്രക്ക് ഡ്രൈവർ ചെല്ലതുറ എന്നിവരാണ് അറസ്റ്റിലായത്.
Next Story
Adjust Story Font
16