Quantcast

പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു; വിദ്യാർഥികളെ പിഴിയാനൊരുങ്ങി കേരള സർവകലാശാല

സർക്കാർ നിർദേശപ്രകാരം ഫീസ് വർധിപ്പിക്കുന്നു എന്നതാണ് അധികൃതർ നൽകുന്ന മറുപടി

MediaOne Logo

Web Desk

  • Published:

    29 Dec 2024 1:07 AM GMT

Kerala University increases fees for part-time researchers 15 times
X

തിരുവനന്തപുരം: ഗവേഷക വിദ്യർത്ഥികളെ ഫീസിന്റെ പേരിൽ പിഴിഞ്ഞെടുക്കാൻ തീരുമാനിച്ച് കേരള സർവകലാശാല. പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു. മുൻപില്ലാത്ത തരത്തിൽ റിസർച്ച് സെന്ററുകൾ വർഷാവർഷം വലിയൊരു തുക സർവകലാശാലയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു

നാലുവർഷ ബിരുദ കോഴ്സ് ഫീസ് വർധനയെയെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങും മുന്നെയാണ് ഗവേഷകർക്ക് ഇരുട്ടടിയായി പുതിയ തീരുമാനം എത്തിയിരിക്കുന്നത്. സർവകലാശാല പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ അഫിലിയേഷൻ- രജിസ്ട്രേഷൻ ഫീസുകൾ മുതൽ Phdയുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസും വർധിപ്പിച്ചിരിക്കുന്നു. അതിലും പാർട്ട് ടൈം ഗവേഷകർക്ക് ആണ് പണി കിട്ടിയിരിക്കുന്നത്. ഒന്നാം കാറ്റഗറിയിൽ വർഷം 795 രൂപ റിസർച്ച് ഫീസായി ഈടാക്കിയിരുന്നിടത്ത് ഇനിമുതൽ ഒരു മാസം 1000 രൂപ വീതം വർഷം അടയ്ക്കേണ്ടത് 12000 രൂപ. അതായത് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 15 ഇരട്ടി വർദ്ധനവ്.

രണ്ടാം കാറ്റഗറിയിൽ വർഷം 1260 രൂപ എന്നത് മാസം 1500 വീതം എന്ന തരത്തിലേക്കും പുനക്രമീകരിച്ചിരിക്കുന്നു. നിലവിൽ ജോലി ചെയ്യുന്ന അധ്യാപകരാണ് പാർട് ടൈം ആയി റിസർച്ച് ചെയ്യുന്നവരിൽ ഭൂരിഭാഗവും. അവരെ സംബന്ധിച്ചിടത്തോളം ഈ വർദ്ധനവ് വലിയ ബാധ്യത ഉണ്ടാക്കും എന്നാണ് പരാതി. ഇതിനോടൊപ്പം സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ റിസർച്ച് സെൻ്ററുകൾക്കും വൻ തുകയാണ് ഇനിമുതൽ സർവകലാശാലയിൽ അടക്കേണ്ടത്. നേരത്തെ അഫിലിയേഷൻ ഫീസ് ആയി 1050 രൂപ മാത്രം നൽകേണ്ടിയിരുന്നിടത്ത് ഇനിമുതൽ 30000 രൂപ നൽകണം.

സർക്കാർ നിർദേശപ്രകാരം ഫീസ് വർദ്ധിപ്പിക്കുന്നു എന്നതാണ് അധികൃതർ നൽകുന്ന മറുപടി. കൂടാതെ ഇനിമുതൽ വർഷാവർഷം ഈ തുകയിൽ നിന്നും 5 ശതമാനം വീതം വർദ്ധനവ് ഉണ്ടാകുമെന്ന അറിയിപ്പ് കൂടി ഉത്തരവിലുണ്ട്.

TAGS :

Next Story