ഗവർണർക്ക് വഴങ്ങാതെ കേരള സർവകലാശാല സെനറ്റ്; സെർച്ച് കമ്മറ്റി റദ്ദാക്കണമെന്ന പ്രമേയം പാസാക്കി
50 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഏഴ് പേരാണ് എതിർത്തത്
തിരുവനന്തപുരം: ചാൻസലർക്കെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. ചാൻസലർ രൂപീകരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന പ്രമേയം സെനറ്റ് യോഗം പാസാക്കി. 50 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഏഴ് പേരാണ് എതിർത്തത്. കഴിഞ്ഞ യോഗത്തിൽ പാസാക്കിയത് പ്രമേയമല്ലെന്ന് ഇടത് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനപ്പരിശോധിക്കുന്നതിനായാണ് പ്രത്യേക യോഗം ചേര്‍ന്നത്. ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ആഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയത്. രണ്ടുപേരെ മാത്രം ഉൾക്കൊള്ളിച്ചു രൂപീകരിച്ച കമ്മിറ്റി റദ്ദാക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉന്നയിച്ചിരുന്നു.
ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ മാസം പതിനൊന്നാം തീയതി ചേർന്ന സെനറ്റ് യോഗം ഇടത് അംഗങ്ങൾ ബഹിഷ്‌കരിച്ചിരുന്നു.
Next Story
Adjust Story Font
16