കേരളവർമ കോളജ് തെരഞ്ഞെടുപ്പ്; അസാധുവായ വോട്ടുകൾ എങ്ങനെ റീ കൗണ്ടിങ്ങിൽ വന്നുവെന്ന് കോടതി
ആദ്യ തവണ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.എസ്.യു 896, എസ്.എഫ്.ഐ 895 എന്നിങ്ങനെയായിരുന്നു ലീഡ് നില. പീന്നിട് നടന്ന റീ കൗണ്ടിങിൽ എസ്.എഫ്.ഐ 899, കെ.എസ്.യു 895 എന്നിങ്ങനെ ലീഡ് നിലയിൽ മാറ്റം വന്നു.
കൊച്ചി: കേരളവർമ കോളജിലെ തെരഞ്ഞെടുപ്പിൽ ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി. അസാധു വോട്ടുകൾ മാറ്റി പ്രത്യേകമായി സൂക്ഷിക്കണം എന്നാണ് ചട്ടം എന്നാൽ അത് പാലിച്ചില്ലെന്നും, സാധുവായ വോട്ടുകളാണ് റീ കൗണ്ടിങ്ങിൽ പരിഗണിക്കേണ്ടത് എന്നാൽ അസാധുവായ വോട്ടുകൾ എങ്ങനെ വീണ്ടും റീ കൗണ്ടിങ്ങിൽ വന്നുവെന്നും കോടതി ചോദിച്ചു.
നിയമം കൃത്യമായി പാലിച്ചിരുന്നെങ്കിൽ തർക്കം ഉണ്ടാകുമായിരുന്നില്ലെന്നും നടപടിക്രമങ്ങളിൽ അപാകത ഉണ്ടെന്നും കോടതി പറഞ്ഞു. ആദ്യ തവണ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.എസ്.യു 896, എസ്.എഫ്.ഐ 895 എന്നിങ്ങനെയായിരുന്നു ലീഡ് നില. പീന്നിട് നടന്ന റീ കൗണ്ടിങിൽ എസ്.എഫ്.ഐ 899, കെ.എസ്.യു 895 എന്നിങ്ങനെ ലീഡ് നിലയിൽ മാറ്റം വന്നു.
എന്നാൽ റീ കൗണ്ടിങിനായി എസ്.എഫ്.ഐ സ്ഥാനാർഥി നൽകിയ അപേക്ഷയിൽ വ്യക്തമായ ഒരു കാരണവും കോടതിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയിൽ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ യഥാർഥ ടാബുലേഷൻ രേഖകൾ കോടതി പരിശോധിച്ചു. തെരഞ്ഞെടുപ്പിൽ അപാകതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
വാദങ്ങളും കോടതിയുടെ നിരീക്ഷണവും രേഖപ്പെടുത്തി ഹരജി വിധി പറയാൻ മാറ്റി.
Adjust Story Font
16