Quantcast

അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു

റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്‌മാനും ചേർന്നു നടത്തിയ യോഗം തീരുമാനമായി

MediaOne Logo

Web Desk

  • Published:

    1 Dec 2021 1:41 PM GMT

അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു
X

വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്‌മാനും ചേർന്നു നടത്തിയ യോഗം തീരുമാനിച്ചു. ഇതിനായി കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരും. വഖഫ് ബോർഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തിൽ ധാരണയായി. സർവ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങിനെ കണ്ടെത്തി തിരിച്ചു പിടിക്കും.

വഖഫ് ഭൂമിയെ കുറിച്ച് പൊതു ജനങ്ങൾക്കും വിവരം കൈമാറാം. ഇതിനായി പത്ര, സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും. ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി രണ്ടു മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേൽനോട്ട സമിതിക്കും രൂപം നൽകി. ചർച്ചയിൽ റവന്യു വഖഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ലാന്റ് റവന്യു കമ്മീഷണർ കെ ബിജു, സർവ്വേ വകുപ്പ് ഡയറക്ടർ സാംബശിവ റാവു എന്നിവർ സന്നിഹിതരായിരുന്നു.

TAGS :

Next Story