Quantcast

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഗാന്ധി വധം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. പരീക്ഷക്ക് ഈ ഭാഗത്തുനിന്ന് ചോദ്യങ്ങളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-12 05:57:49.0

Published:

12 Aug 2023 5:53 AM GMT

Kerala will teach the lessons excluded by the Centre
X

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ സ്‌കൂളിലെത്തും. പരീക്ഷക്ക് ഈ ഭാഗങ്ങളിൽനിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി. വികസനത്തിന്റെ കാര്യത്തിൽ 140-ാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. ന്യായമായ വിഷയങ്ങൾ മാത്രമേ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story