Quantcast

നിപ കേരളത്തിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നത് ഗൗരവതരം; വി.ഡി സതീശൻ

കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചു​വെന്ന് പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2024-07-21 08:20:29.0

Published:

21 July 2024 8:18 AM GMT

നിപ കേരളത്തിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നത് ഗൗരവതരം; വി.ഡി സതീശൻ
X

കൊച്ചി: നിപ കേരളത്തിൽ നിന്ന് വിട്ടുപോയിട്ടില്ല എന്നത് ഗൗരവതരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മഴക്കാല പൂർവശുചീകരണം പാളിയതിൻ്റെ ഗതികേടാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്. കോവിഡ്, മലമ്പനി,കോളറ, നിപ തുടങ്ങിയവ ആവർത്തിക്കുന്നത് അപകടകരമായ സാഹചര്യമാണ്.

കോവിഡിന് ശേഷം കേരളത്തിൽ മരണ നിരക്ക് വർധിച്ചു. കോവിഡാനന്തര പ്രശ്നങ്ങളെ കുറിച്ച് പഠനം ഒന്നും നടക്കുന്നില്ല. രോഗങ്ങളെ കുറിച്ച് പഠനവും ഡാറ്റാ കലക്ഷനുമൊന്നും നടക്കുന്നില്ല. ഇനി ഒരു മഹാമാരി വന്നാൽ നേരത്തെയുള്ള ഡാറ്റയും പഠനവും വച്ചാണ് പുതിയതിനെ നേരിടേണ്ടത്. കേരളത്തിൻ്റെ പൊതുജനാരാഗ്യo അപകടാവസ്ഥയിലാണ്. നിയമസഭയിൽ നേരത്തേ ഇക്കാര്യം ഉന്നയിച്ചതണെന്നും അ​ദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ പൊതു ജനാരോഗ്യത്തെ കുറിച്ച് പഠനം നടത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയാൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സർക്കാരിന്റെത്. മുൻവിധികൾ മാറ്റിവച്ച് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് സർക്കാർ മുന്നോട്ട് പോകണ​മെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

TAGS :

Next Story