Quantcast

മറയൂരിലെ ചന്ദന മരങ്ങൾക്ക് ഗുരുതര രോഗബാധ; 2000ത്തോളം മരങ്ങള്‍ പിഴുതുമാറ്റും

ഫൈറ്റോ പ്ലാസ്മയെന്ന ബാക്ടീരിയയാണ് ചന്ദന മരങ്ങളെ വിഴുങ്ങുന്ന മാരക രോഗത്തിന് വഴിയൊരുക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 May 2022 1:29 AM GMT

മറയൂരിലെ ചന്ദന മരങ്ങൾക്ക് ഗുരുതര രോഗബാധ; 2000ത്തോളം മരങ്ങള്‍ പിഴുതുമാറ്റും
X

ഇടുക്കി: മറയൂരിലെ ചന്ദന മരങ്ങൾക്ക് ഗുരുതര രോഗ ബാധ. സ്പൈക്ക് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗം ബാധിച്ചത് എങ്ങിനെയെന്ന് വനം വകുപ്പിനും കണ്ടെത്താനായിട്ടില്ല. രോഗ വ്യാപനം തടയാൻ രണ്ടായിരത്തോളം ചന്ദനമരങ്ങൾ വേരോടെ പിഴുതുനീക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

ഫൈറ്റോ പ്ലാസ്മയെന്ന ബാക്ടീരിയയാണ് ചന്ദന മരങ്ങളെ വിഴുങ്ങുന്ന മാരക രോഗത്തിന് വഴിയൊരുക്കുന്നത്. രോഗ ബാധയുണ്ടായാൽ പിന്നെ നാല് വർഷമാണ് ആ മരത്തിന്‍റെ ആയുസ്. അതിനകം മരം ഉണങ്ങി നശിക്കും. മറയൂരിൽ ഇപ്പോൾ രണ്ടായിരത്തോളം ചന്ദന മരങ്ങൾക്ക് സ്പൈക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 57000 ചന്ദന മരങ്ങളാണ് മറയൂരിലുളളത്. എല്ലാവർഷവും സ്പൈക്ക് ഡിസീസ് ബാധിക്കാറുണ്ട്.40 വർഷമായി ചന്ദന മരങ്ങളിൽ രോഗം കണ്ടു വരുന്നു. എന്നിട്ടും രോഗം പടരുന്നത് എങ്ങിനെയെന്ന് ഇതുവരെ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല.

വർഷങ്ങളായി രോഗ ബാധയുണ്ടാകുന്നുണ്ടെങ്കിലും കാര്യമായ പ്രതിവിധികളും വനംവകുപ്പിന്‍റെ കയ്യിലില്ല.രോഗം ബാധിച്ച മരങ്ങൾ പിഴുത് നീക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നത്. ഇതുവഴി കരുത്തുള്ള മരങ്ങളിലേക്ക് രോഗം പടരാതെ സംരക്ഷിക്കുകയാണ് ലക്ഷ്യം.



TAGS :

Next Story