Quantcast

സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

ഇന്നലെ കാസര്‍കോട് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങിയ ട്രെയിനിന് രാത്രി തിരുവനന്തപുരത്തും വലിയ സ്വീകരണമാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    25 Sep 2023 1:01 AM

vande bharat kerala
X

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് ട്രെയിനിന്‍റെ സാധാരണ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഇന്നലെ കാസര്‍കോട് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങിയ ട്രെയിനിന് രാത്രി തിരുവനന്തപുരത്തും വലിയ സ്വീകരണമാണ് ലഭിച്ചത്. ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. രാവിലെ 7 മണിയോടെ കാസര്‍കോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം 3.05ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

തിരിച്ച് തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.58ന് കാസര്‍കോടെത്തും. 530 സീറ്റുകളാണ് ട്രെയിനിനുള്ളത്. 8 കോച്ചുകളടങ്ങിയ ട്രെയിനിലെ 52 സീറ്റുകള്‍ എക്സിക്യുട്ടീവ് സീറ്റുകളാണ്. എസി ചെയർ കാറിന് കാസർകോട് നിന്ന് തിരുവനന്തപുരം വരെ 1555 രൂപയും എക്സിക്യുട്ടീവ് ചെയർ കാറിന് 2835 രൂപയുമാണ് നിരക്ക് .

TAGS :

Next Story