Quantcast

പുത്തനനുഭവം പകര്‍ന്ന് കേരളീയം ആഘോഷങ്ങൾ ഇന്നു പരിസമാപ്തി

പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ നീളുന്ന വൈവിധ്യങ്ങളെ ഒറ്റനൂലിൽ കോർക്കുകയായിരുന്നു കേരളീയം

MediaOne Logo

Web Desk

  • Published:

    7 Nov 2023 1:28 AM GMT

Keraleeyam celebrations in Thiruvananthapuram will conclude today, Keraleeyam celebrations will conclude today, Keraleeyam 2023
X

തിരുവനന്തപുരം: കേരളീയം ആഘോഷങ്ങൾ ഇന്ന് അവസാനിക്കും. ഏഴു ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ വൻജനപങ്കാളിത്തമാണ് ഉണ്ടായത്. സംസ്ഥാനം ഇന്നേവരെ കാണാത്ത പുത്തൻ അനുഭവമായിരുന്നു കേരളീയം ഒരുക്കിയത്.

കേരളത്തിന്‍റെ ആത്മാവിനെ തലസ്ഥാനത്തേക്ക് സന്നിവേശിപ്പിച്ച ഏഴു രാത്രികളും ഏഴ് പകലുകളും. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ നീളുന്ന വൈവിധ്യങ്ങളെ ഒറ്റനൂലിൽ കോർക്കുകയായിരുന്നു കേരളീയം. കേരളത്തെ ലോകത്തിനു മുന്നിലേക്ക് അവതരിപ്പിക്കുകയായിരുന്നു പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളുടെ നേർപ്പകർപ്പായി ഓരോ വേദിയും. സംസ്ഥാനം ഇന്നേവരെ കാണാത്ത താരപ്പൊലിമയിൽ ഉദ്ഘാടന ചടങ്ങ്.

ഒന്നാംദിനം തന്നെ വലിയ ആൾക്കൂട്ടങ്ങളുണ്ടായി. കെ.ഡി.സിയുടെ സൗജന്യ സിനിമാപ്രദർശനം വൻ ജനപ്രീതി നേടി. കൾട്ട് ക്ലാസിക്കുകളായ മണിച്ചിത്രത്താഴ്, കിരീടം എല്ലാം വീണ്ടും തിരശ്ശീലയിലേക്ക് എത്തിയപ്പോൾ ആൾക്കൂട്ടത്തിന്റെ ആവേശം അതിരുകവിഞ്ഞു. 14 ജില്ലകളിലെ രുചിഭേദങ്ങൾ നിരത്തിയായിരുന്നു ഫുഡ് കോർട്ട്.

ആറര പതിറ്റാണ്ടുകാലത്തെ നേട്ടങ്ങളെ ചർച്ചചെയ്ത് പുതിയ സാധ്യതകൾ തേടുന്നതായി സെമിനാറുകൾ. പ്രതിപക്ഷം ബഹിഷ്കരിക്കുമ്പോഴും തദ്ദേശ വകുപ്പിന്റെ സെമിനാറിന് എത്തി സാന്നിധ്യം അറിയിച്ചു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പുതുമയാർന്ന കലാസൃഷ്ടികൾ, അപൂർവവും പുരാതനവുമായ കലാരൂപങ്ങൾ, സർഗ്ഗവിരുന്ന് ഒരുക്കിയ സംഗീത നിശകൾ, എല്ലാത്തിനും നിറക്കൂട്ട് ചാർത്തി നഗരവീഥികളിൽ വൈദ്യുതാലങ്കാരം.

അവസാന ദിനം ആകുമ്പോഴും ആൾക്കൂട്ടത്തിന്റെ അണമുറിയുന്നില്ല. ഒരു നാടാകെ സ്വയം കണ്ടെത്തുന്നതിന്റെ ആവേശത്തിലാണ്.

Summary: Keraleeyam celebrations in Thiruvananthapuram will conclude today

TAGS :

Next Story