Quantcast

ശമ്പള പരിഷ്‌കരണത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല; നിസ്സഹകരണ സമരം ആരംഭിച്ച് ഡോക്ടർമാർ

ശമ്പളപരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, എൻഡ്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത നീക്കുക, സ്ഥാനക്കയറ്റം, അലവൻസ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ഡോക്ടർമാർ നിസ്സഹരണ സമരം ആരംഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-03 07:07:14.0

Published:

3 May 2022 2:10 AM GMT

ശമ്പള പരിഷ്‌കരണത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല; നിസ്സഹകരണ സമരം ആരംഭിച്ച് ഡോക്ടർമാർ
X

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നിസ്സഹകരണ സമരം തുടങ്ങി. സമരത്തിന്റെ ഭാഗമായി അവലോകന യോഗങ്ങളെല്ലാം ബഹിഷ്‌കരിക്കുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.

ശമ്പളപരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, എൻഡ്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത നീക്കുക, സ്ഥാനക്കയറ്റം, അലവൻസ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ഡോക്ടർമാർ നിസ്സഹരണ സമരം ആരംഭിച്ചത്. നിൽപ്പ് സമരവും സെക്രട്ടറിയേറ്റ് ധർണയും നേരത്തെ നടത്തിയിരുന്നു. ജനുവരിയിൽ ധനകാര്യ വകുപ്പുമായി ആലോചിച്ച് ആരോഗ്യമന്ത്രി രേഖാമൂലം ഉറപ്പ് നൽകി. തുടർന്ന് സമരം നിർത്തിവെച്ചു. എന്നാൽ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല.

സമരത്തിന്റെ ഭാഗമായി എല്ലാവിധ അവലോകന യോഗങ്ങളും ബഹിഷ്‌കരിക്കും. ട്രെയിനിംഗുകൾ ബഹിഷ്‌കരിക്കുകയും ഇ സഞ്ജീവനിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും.സ്ഥാപനങ്ങൾക്ക് പുറത്തുള്ള ക്യാമ്പുകൾ, മേളകൾ തുടങ്ങിയവയിൽ പങ്കെടുക്കില്ല. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കും. ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് കെ.ജി.എം.ഒ.എയുടെ തീരുമാനം.

TAGS :

Next Story