Quantcast

കായംകുളത്ത് യുവാവിനെ തട്ടികൊണ്ടുപോയി റെയിൽവേ ലെവൽ ക്രോസിൽ ഇട്ട് വെട്ടിക്കൊല്ലാൻ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പരാതിയിൽ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2024-05-19 12:10:19.0

Published:

19 May 2024 12:09 PM GMT

Kidnapping and attempted murder of youth at railway level crossing in Alappuzha
X

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടികൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം. റെയിൽവേ ക്രോസിൽ ഇട്ട് വധിക്കാനായിരുന്നു ഗുണ്ടാസംഘം ശ്രമിച്ചത്. അരുൺ പ്രസാദ് ആണ് ക്രൂരമർദനത്തിനിരയായത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പരാതിയിൽ പറയുന്നത്. പൊലീസും ഗുണ്ടകളും തമ്മിൽ നേരത്തെ ഏറ്റുമുട്ടൽ നടന്നിരുന്നു. അരുൺ പ്രസാദിനെ ആക്രമിച്ചതിനും ഇതു കാരണമായിട്ടുണ്ടെന്നാണു വിവരം.

ക്രൂരമായ മര്‍ദനത്തില്‍ യുവാവിന്‍റെ കേള്‍വിശേഷി നഷ്ടപ്പെട്ടതായാണ് പൊലീസ് അറിയിച്ചത്. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Summary: Kidnapping and attempted murder of youth at railway level crossing in Alappuzha's Kayamkulam; Three arrested

TAGS :

Next Story