Quantcast

'പത്ത് ലക്ഷം നൽകിയില്ലെങ്കിൽ കൊന്നുകളയും'; തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പേട്ടയിലെ വീട്ടിലെത്തിയ ഒരു സംഘം മധുമോഹനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    13 Dec 2023 4:55 AM

kidnap_tvm
X

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് തമിഴ്നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി മധുമോഹനെയാണ് തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് സ്വദേശികളായ ശരവണൻ, അശോകൻ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഏഴിന് പേട്ടയിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭാര്യയ്ക്ക് ഭീഷണിസന്ദേശം അയച്ചു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു.

പേട്ടയിലെ വീട്ടിലെത്തിയ ഒരു സംഘം മധുമോഹനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പിന്നിലെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മധുമോഹന്റെ ഭാര്യയുടെ അനുജന്റെ ഫോണിലേക്ക് വിളിച്ച പ്രതികൾ പണം ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോളിൽ മധുമോഹനെ കാണിക്കുകയും പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന്, പേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് കണ്ടെത്തിയത്. പ്രതികളിൽ ഒരാളായ അശോകനെതിരെ തമിഴ്‌നാട്ടിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകൾക്കായി അന്വേഷണം തുടരുകയാണ്.

TAGS :

Next Story