932 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് കൂടി ധനാനുമതി നല്‍കി കിഫ്ബി
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കമ്മറ്റിയില്‍144 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്ക് അനുമതിയായിരുന്നു
932 കോടി രൂപയുടെ പത്ത് പദ്ധതികള്‍ക്ക് കൂടി ധനാനുമതി നല്‍കി കിഫ്ബി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കമ്മറ്റിയില്‍144 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്ക് അനുമതിയായിരുന്നു. ഇതോടെ 17 പദ്ധതികള്‍ക്കായി ആകെ 1076 കോടി രൂപയാണ് അനുവദിച്ചത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റടുത്ത ശേഷം ആദ്യമായി ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ 140 മണ്ഡലങ്ങളിലെ ആശുപത്രികളിലും 10 കിടക്കകളോട് കൂടിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കുന്നതാണ് പുതിയ പദ്ധതികളില്‍ പ്രധാനപ്പെട്ടത്.
ഫിഷറീസ് വകുപ്പിന് കീഴില്‍ 26 മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണവും പുതിയ പദ്ധതികളില്‍ പെടുന്നു.ചെല്ലാനത്ത് കടല്‍ ഭിത്തി നവീകരണത്തിനും പുലിമുട്ട് സ്ഥാപിക്കുന്നതിനും പണം അനുവദിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.
Next Story
Adjust Story Font
16