Quantcast

കിളികൊല്ലൂർ മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ കൂടുതൽ പ്രതിരോധത്തില്‍ പൊലീസ്

സിഐ അനീഷിനെയും എസ്.ഐ വിനോദിനെയും സംരക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ആക്ഷേപമുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-22 05:10:33.0

Published:

22 Oct 2022 1:16 AM GMT

കിളികൊല്ലൂർ മർദനം;  ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ കൂടുതൽ പ്രതിരോധത്തില്‍ പൊലീസ്
X

കൊല്ലം: കിളികൊല്ലൂർ മർദനക്കേസിൽ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് പൊലീസ്. വീഡിയോ പുറത്തു വിടുന്നതിനെ സംബന്ധിച്ച് പൊലീസിൽ തന്നെ തർക്കമുണ്ടായിരുന്നു. സിഐ അനീഷിനെയും എസ്.ഐ വിനോദിനെയും സംരക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ആക്ഷേപമുണ്ട്.

സൈനികനായ വിഷ്ണുവിനെയും അനുജനും ഡി.വൈ.എഫ്.ഐ നേതാവുമായ വിഘ്നേഷിനേയും മർദിച്ച സംഭവത്തിൽ ഏറെ പഴി കേട്ടതിന് പിന്നാലെയാണ് പ്രതിരോധത്തിനായി രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പൊലീസ് പുറത്തുവിട്ടത്. ഈ വീഡിയോയിൽ തന്നെ പൊലീസ് യുവാക്കുകളെ മർദിക്കുന്നതായി കാണാം. വീഡിയോ പുറത്തു വിടുന്നതിനെ സംബന്ധിച്ച് പൊലീസിൽ തന്നെ തർക്കമുണ്ടായിരുന്നു. മർദന ദൃശ്യങ്ങൾ കൂടുതൽ കുഴപ്പമുണ്ടാക്കുമെന്ന് ഒരു വിഭാഗം വാദിച്ചതിനെ തുടർന്നാണ് വീഡിയോ പുറത്തുവിടുന്നത് വൈകിയത്. എ.എസ്.ഐ പ്രകാശ് ചന്ദ്രൻ യുവാക്കളെ മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ ഭാഗം മാത്രം പുറത്തുവിട്ടത് സി.ഐ അനീഷിനെയും എസ്.ഐ വിനോദിനെയും സംരക്ഷിക്കാനാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രകാശ് ചന്ദ്രനെ പഴിചാരി ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി വിഘ്‌നേഷും പറഞ്ഞിരുന്നു. ഗ്രേഡ് എസ്.ഐ ലകേഷിനെതിരെ നടപടിയുണ്ടാകുമോയെന്നും കണ്ടറിയണം.



TAGS :

Next Story